
കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുത്; ഹൈക്കോടതി
സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ അപകടമുണ്ടായാല്‍ സംഘാടകര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന്
ജില്ലാ കലോത്സവങ്ങളിലെ വിധിനിര്‍ണ്ണയം ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ തള്ളിയതിനെതിരെ നിരവധി വിദ്യാര്‍ഥികളാണ് ഹൈക്കോടതിയിലേക്കെത്തിയത്. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആ ഹര്‍ജികള്‍ പരിശോധിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.വിജയിക്കുകയല്ല പങ്കെടുക്കുകയാണ് പ്രധാനം എന്നും അപ്പീൽ തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി