ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടത് അപ്രതീക്ഷിതമായി;ഷാജനെതിരെ നടപടി വേണ്ടെന്ന് ഡിവൈഎഫ്ഐ

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജർ വേദി പങ്കിട്ടത് അവിചാരിതമെന്നും നടപടി വേണ്ടെന്നും നേതൃത്വം.വീഴ്ച പറ്റിയത് ക്രിക്കറ്റ് മത്സരത്തിൽ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിനാണ്. ട്രോഫി നൽകി മടങ്ങലല്ലാതെ ഷാജറിന് മറ്റുവഴികളില്ലായിരുന്നു. തില്ലങ്കേരി ലോക്കൽ കമ്മറ്റി കുറ്റക്കാർക്കെതിരെ നടപടി എടുത്തതോടെ സംഭവം അടഞ്ഞ അധ്യായമായെന്നും ഇക്കാര്യത്തിൽ ഇനി ഡിവൈഎഫ്ഐ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് സംഘടനയുടെ നിലപാട്.

ഡിവൈഎഫ്ഐ പ്രവർത്തകാരെണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ നടത്തുകയും ചെയ്യുന്ന ആകാശ് തില്ലങ്കേരിക്കെതിരെ കഴിഞ്ഞ വർഷം ഷാജർ നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇവർ കള്ളക്കടത്ത് സംഘമാണെന്നും ശുദ്ധാത്മാക്കൾ ഇവരുടെ വലയിൽ വീണുപോകരുതെന്നുമായിരുന്നു ഷാജറിന്റെ പഴയ ആഹ്വാനം.

Leave a Reply

Your email address will not be published.

Previous post ഉപതെരഞ്ഞെടുപ്പ് തോൽവി; നേതാക്കൾക്ക് പിഴവ് പറ്റിയെന്ന് സിപിഎം
Next post ഇപിക്കെതിരായ ആരോപണം: പരാതി ഇല്ലാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയുമെന്ന് വി മുരളീധരന്‍