യു.എസ്സില്‍ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു

തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് 3.35ഓടെയാണ് അരിസോണയിലെ കൊകനിനോ കൗണ്ടിയില്‍ വൂഡ്‌സ് കാന്യന്‍ തടാകത്തിലാണ് മൂവരും മുങ്ങിമരിച്ചത്.

മുദ്ദന നാരായണ റാവു (49), ഗോകുല്‍ മെഡിസേതി, ഹരിത മുദ്ദന എന്നിവരാണ് മരണപ്പെട്ടത്. അരിസോണയിലെ ചാന്‍ഡ്‌ലറിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ഹരിതയെ തടാകത്തില്‍ നിന്ന് ജീവനോടെ പുറത്തെടുത്ത് പ്രഥമശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാരായണിന്റേയും ഗോകുലിന്റേയും മൃതദേഹം ചൊവ്വാഴ്ചയോടെയാണ് പുറത്തെടുക്കാന്‍ സാധിച്ചത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ളവരാണ് മുദ്ദന നാരായണയും ഹരിതയും. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണ്. വിശാഖപട്ടണം സ്വദേശിയാണ് ഗോകുല്‍. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തടാകം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജോലിക്കാരനാണ് നാരായണ റാവു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്‌

Leave a Reply

Your email address will not be published.

Previous post ‘പഠാന്റെ’ ഒടിടി അവകാശം റെക്കോഡ് തുകയ്ക്ക്
Next post പി.എഫ്‌.ഐ. കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി വീണ്ടും എന്‍.ഐ.എ. റെയ്ഡ്