എം. എം. മണിയുടെ വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസ്

എം. എം. മണി എം.എല്‍.എയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. ഇടുക്കി രാജാക്കാടു വെച്ചാണ് സംഭവം.

കുഞ്ചിത്തണ്ണി മാട്ടയില്‍ അരുണാണ് അസഭ്യം പറഞ്ഞത്. എം.എല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനത്തിനു കാരണം. വാഹനം തടഞ്ഞു നിര്‍ത്തി അരുണ്‍ എം.എം. മണിയ്ക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു.

എം.എല്‍.എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും എന്നാണ് സൂചന.

Leave a Reply

Your email address will not be published.

Previous post അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമം 44 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
Next post വര്‍ക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത്‌ കൊന്നു