
ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി, ഭാര്യക്കും ഭര്‍ത്താവിനും പരിക്ക്
കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. എറണാകുളം സൌത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. എറണാകുളം ചന്ദ്രശേഖരന്‍ മേനോന്‍ റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. ‘റോഡിന്‍റെ നടുഭാഗത്തായി കേബിള്‍ താഴ്ന്നു കിടക്കുകയായിരുന്നു. കേബിള്‍ കഴുത്തില്‍ കുരുങ്ങി വണ്ടിയില്‍ നിന്ന് താന്‍ പൊങ്ങിവീണു എന്നും ഭാര്യ റോഡിന്‍റെ നടുഭാഗത്ത് തലയിടിച്ച് വീഴുകയും ചെയ്തെന്ന് സാബു പറഞ്ഞു.