പോലീസിനെ വെല്ലുവിളിച്ച് നടുറോഡിൽ ഡി വൈ എഫ് ഐ നേതാവിന്റെ നഗ്ന നിർത്തം

ഡി.വൈ.എഫ്.ഐ.നേതാവ് മദ്യലഹരിയില്‍ നടുറോഡില്‍ അടിവസ്ത്രം ഉരിഞ്ഞ് നൃത്തമാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. സി.പി.എം. തിരുവല്ല സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ.ബ്ലോക്ക് സെക്രട്ടറിയുമായ ഷിനില്‍ ഏബ്രഹാമും സംഘവുമാണ് റോഡില്‍ അഴിഞ്ഞാടിയത്.
ഇവര്‍ പോലീസിനെ വെല്ലുവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. തിരുവല്ലയിലാണ് നൃത്തവും തെറിവിളിയും നടന്നത്.
വിവാദമായതോടെ ഷിനിലിനെ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ചൊവ്വാഴ്ച അടിയന്തര ബ്ലോക്ക് കമ്മിറ്റി ചേര്‍ന്ന് താത്കാലിക സെക്രട്ടറിയെ തിരഞ്ഞെടുക്കുമെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഡി.വൈ.എഫ്.ഐ. പത്തനംതിട്ട ജില്ലാ സെക്രട്ടറി നിസാം അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post നഗ്നനായെത്തി സ്ത്രീകളുടെ വസ്ത്ര മോഷണം, പ്രതി പിടിയിൽ
Next post അഴുക്കുകളയാമെന്ന് പറഞ്ഞ് സ്വര്‍ണമാല ഊരിവാങ്ങി, മുക്കുപണ്ടം കൊടുത്ത് രക്ഷപ്പെട്ടു;പ്രതികള്‍ പിടിയില്‍