നഗ്നനായെത്തി സ്ത്രീകളുടെ വസ്ത്ര മോഷണം, പ്രതി പിടിയിൽ

രാത്രി നഗ്നനായി വന്ന് വീട്ടിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്ന കള്ളൻ പിടിയിലായി നിരവധി മോഷണ കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ ചെമ്പലൊട് മോഹനനെയാണ് പോലീസ് അറസ്റ്റുചെയ്തത് . ജനലിലൂടെയും മോഷണം നടത്തിയശേഷം സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടുപോകുന്നതും ഇയാളുടെ രീതിയാണ്. പിടിക്കപ്പെടാതിരിക്കാൻ ശരീരത്തിൽ നല്ലെണ്ണ തേച്ചാണ് മോഷണത്തിനിറങ്ങുന്നത്. കഴിഞ്ഞയാഴ്ച മണപ്പുള്ളിക്കാവ്, ചന്ദ്രനഗർ ഭാഗങ്ങളിൽ മോഷ്ടാവ് എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതോടെ, പാലക്കാട് എസ്.പി. ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.

നിരവധി മോഷണക്കേസിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വീണ്ടും മോഷണം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സുനിൽ, എസ്.ഐ. വേണുഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, താരീഖ്, നൗഷാദ് പി.എച്ച്., വിനീഷ്, മണികണ്ഠദാസ്, ആർ. രഘു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous post ഗർഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി മരിച്ചെന്ന് തെറ്റിദ്ധരിച്ചു ; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Next post പോലീസിനെ വെല്ലുവിളിച്ച് നടുറോഡിൽ ഡി വൈ എഫ് ഐ നേതാവിന്റെ നഗ്ന നിർത്തം