എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സംഘർഷം

ജനാഭിമുഖ കുർബാനയെ ചൊല്ലി എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വീണ്ടും സംഘർഷം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടി. പള്ളിയിലെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകൾ പൊട്ടിവീണു. ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയിൽ തുടരുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published.

Previous post കൈക്കൂലികേസിൽ MG യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനെ പിരിച്ചുവിട്ടു
Next post കൊവിഡ്: ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം