തൃശൂരിൽ ബസിൽനിന്നു വീണു പരിക്കേറ്റയാൾ മരിച്ചു

തൃശൂർ ഒല്ലൂരിൽ ബസിൽനിന്നു വീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അമ്മാടം പുത്തറയ്ക്കൽ കുരുതുകുളങ്ങര പെല്ലിശ്ശേരി പോൾ മകൻ ജോയ് (59) ആണു മരിച്ചത്. ഇന്നലെയാണു ജോയിക്കു ബസിൽനിന്നു വീണു ഗുരുതര പരിക്കേറ്റത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.
ബുധനാഴ്ച രാവിലെ 9.30 നാണു സംഭവം. ഒല്ലൂർ വ്യവസായ എസ്റ്റേറ്റ് സ്റ്റോപ്പിൽനിന്നു ബസ് കയറിയുന്നതിനിടെ ബസ് പെട്ടെന്ന് എടുത്തതിനെ തുടർന്ന് ജോയി റോഡിലേയ്ക്കു തലയടിച്ചു വീഴുകയായിരുന്നു. ജോയിയെ ഒല്ലൂരിലെ ആക്ടസ് പ്രവർത്തകർ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നു പുലർച്ചെ ഒന്നോടെയാണു മരണം സംഭവിച്ചത്. ഡ്രൈവറായ ജോയി ജോലിക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. മേരിയാണ് അമ്മ. ഭാര്യ: സ്റ്റെല്ല, മക്കൾ: മരിയാ, ജീവൻ. സംസ്ക്കാരം വെള്ളിയാഴ്ച അഞ്ചിനു പുത്തറയ്ക്കൽ സെൻ്റ് റോക്കി പള്ളി സെമിത്തേരിയിൽ നടക്കും.

Leave a Reply

Your email address will not be published.

Previous post യുദ്ധം അവസാനിപ്പിക്കാനാണ് ആഗ്രഹം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുതിന്‍
Next post ചാൾസ് ശോഭരാജ് ജയിൽ മോചിതനായി