
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്; പിടിച്ചെടുത്തത് 52 ലക്ഷത്തിന്റെ സ്വര്‍ണം
കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 52 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കിനാലൂര്‍ സ്വദേശി വി. നവാസില്‍നിന്നാണ് 996 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ സി.വി. ജയകാന്ത്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, സുനില്‍കുമാര്‍, പി.കെ. ഹരിദാസ്, വി.പി. വിവേക്, പി. ശിവരാമന്‍, ഇന്‍സ്പെക്ടര്‍ രാജന്‍ റായി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.