രാജ്യസഭ നിയന്ത്രിക്കാൻ പിടി ഉഷയും; വൈസ് ചെയർപേഴ്‌സൺ പാനലിൽ ഉൾപ്പെടുത്തി

രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയർപേഴ്സൺ പാനലിൽ പിടി ഉഷയെയും ഉൾപ്പെടുത്തി. മലയാളിയും ലോകപ്രശസ്ത അത്ലറ്റുമായിരുന്ന പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. രാജ്യസഭയിൽ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്. രാജ്യസഭ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published.

Previous post വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു; അപകടം പരീക്ഷയ്ക്ക് പോകുന്നതിനിടെ
Next post ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിച്ച് ഗ്രൗണ്ട് സര്‍വേ നടത്തണം – താമരശ്ശേരി ബിഷപ്പ്