
എൽ ഡി എഫ് ലേക്ക് ലീഗ് വരുന്ന സാഹചര്യം ഉണ്ടായാൽ അപ്പോൾ നിലപാട് എടുക്കും’; ഐ എൻ എൽ
കോൺഗ്രസിൽ നിന്നും മുസ്ലീലീഗ് എൽ ഡി എഫ് മുന്നണിയിലേക്ക് വരുന്ന സാഹചര്യം ഉണ്ടായാൽ അപ്പോൾ നിലപാട് എടുക്കുമെന്ന് ഐഎൻഎൽ സംസ്ഥാന നേതൃത്വം. മതേര ചന്താഗതിയുള്ളവരുടെ കൂട്ടായ്മ ഉയർന്ന് വരണം. അതിന് മതേതര ചിന്താഗതി ഉള്ളവരെ മാറ്റി നിർത്തേണ്ട ആവശ്യമില്ല. മതേരത്തെ ശക്തിപ്പെടുത്തുന്ന നിലപാട് ഈയിടെ നടന്ന ചില സംഭവങ്ങളിൽ ലീഗ് സ്വീകരിച്ചു. അതിനെ ഐ എൻ എൽ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.