ഡി ആർ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമർശം: മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്ന് ബിജെപി

കത്ത് വിവാദത്തിലെ സമരത്തിനിടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപി വനിതാ കൗൺസിലർമാർക്കെതിരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡിആർ അനിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്ന് ബിജെപി. നടപടി ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും കത്തയയ്ക്കും. നഗരസഭയിൽ രാപ്പകൽസമരം നടത്തിയ അംഗങ്ങളെ പൊലീസ് അർദ്ധരാത്രി അറസ്റ്റ് ചെയ്ത് നീക്കിയ നടപടി ഗൂഡാലോചനയുടെ ഭാഗമാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് ആരോപിച്ചു.

‘പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’’എന്നായിരുന്നു ഡി ആർ അനിൽ നടത്തിയ വിവാദ പരാമർശം. അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. ബിജെപി വനിത കൌണ്‍സിലര്‍മാര്‍ മേയറുടെ വഴിതടയുകയും ചെയ്തു. ഇതിനിടെ നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒൻപത് വനിതാ ബിജെപി അംഗങ്ങളെ മേയർ സസ്പെന്റ് ചെയ്യുകയുമുണ്ടായി.

Leave a Reply

Your email address will not be published.

Previous post KSRTCയില്‍ കാക്കി യൂണിഫോം തിരിച്ചുവരും, മാറ്റം പുതുവര്‍ഷം മുതല്‍
Next post കശാപ്പുകാരൻ പരാമ‌ർശം; പാക് വിദേശകാര്യ മന്ത്രിക്കെതിരെ ബിജെപി രാജ്യവ്യാപക പ്രതിഷേധത്തിന്