42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവാവ് പിടിയില്‍

42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മുസമ്മിലി(23)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. 760 ഗ്രാം സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ അബുദാബിയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് മുസമ്മില്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ മൂന്ന് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published.

Previous post സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്നുമുതൽ പഞ്ചിങ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം
Next post ലത്തി’യുടെ ബോക്സോഫീസ് കളക്ഷന്റെ ഒരു വിഹിതം കർഷകർക്ക്; പ്രഖ്യാപനവുമായി വിശാൽ