
ശശി തരൂർ എംപിക്ക് പാർലമെന്റിൽ വീണ് പരിക്ക്
കാല് വഴുതി നിലത്തു വീണ ശശിതരൂർ എം പി ക്ക് പരിക്കുപറ്റി പാർലമെന്റിൽവെച്ചായിരുന്നു സംഭവം ആദ്യം അവഗണിച്ചെങ്കിലും വേദന വർദ്ധിച്ചപ്പോൾ ആശുപത്രിയിൽ പോകേണ്ടി വന്നു എന്ന് തരൂർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പാർലമന്റിൽ ചുവട് തെറ്റി വീണ് കാലിന് പരിക്കേറ്റ ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട് . ശശിതരൂരിന്റെ പരിക്ക് നിസാരമാണെന്നും ഉടൻ ആശുപത്രി വിടും എന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്