
ഹോസ്റ്റലില്‍ ലൈംഗികാതിക്രമം; പ്രഥമാധ്യാപകനെ കൈയേറ്റംചെയ്ത് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍
ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച പ്രഥമാധ്യാപകനെ കൈയേറ്റംചെയ്ത് സ്‌കൂള്‍വിദ്യാര്‍ഥിനികള്‍. ഇയാളുടെ പേരില്‍ പോക്‌സോനിയമപ്രകാരം കേസെടുത്തു. മാണ്ഡ്യയിലെ പാണ്ഡവപുര താലൂക്കിലെ കാട്ടേരി ഗ്രാമത്തിലാണ് സംഭവം.
ഹോസ്റ്റലിന്റെ ചുമതല പ്രഥമാധ്യാപകനായിരുന്നു. മാസങ്ങളായി ഇയാള്‍ വിദ്യാര്‍ഥിനികളോട് അശ്ലീലരീതിയില്‍ പെരുമാറുന്നുണ്ട്. സംഭവം പുറത്തുപറഞ്ഞാല്‍ ടി.സി.യില്‍ മോശം സ്വഭാവമെന്ന് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അധ്യാപകന്റെ പേരില്‍ വിദ്യാര്‍ഥിനികളും രക്ഷിതാക്കളും ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും എടുത്തില്ല.
ബുധനാഴ്ച രാത്രി ഒരു വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഇയാളെ ഹോസ്റ്റലിലെ മറ്റുവിദ്യാര്‍ഥിനികളെത്തി കൈയേറ്റംചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.