ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ സുപ്രീംകോടതി പരിഗണിക്കരുത്‌- കേന്ദ്രനിയമമന്ത്രി

സുപ്രീംകോടതിയുമായുള്ള നിരന്തര വാക്‌പോരിനിടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കാന്‍ നില്‍ക്കരുതെന്ന് റിജ്ജു പാര്‍ലമെന്റില്‍ പറഞ്ഞു. ഇതിനു പിന്നാലെ മന്ത്രിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിനെ ഇന്ത്യ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ രാജ്യസഭയിലായിരുന്നു കിരണ്‍ റിജിജുവിന്റെ പ്രസ്താവന.

‘പ്രസക്തമായ കേസുകള്‍ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതിയോട് ഞാന്‍ സദുദ്ദേശ്യത്തോടെ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ജാമ്യാപേക്ഷകളോ നിസ്സാരമായ പൊതുതാല്‍പര്യ ഹര്‍ജികളോ സുപ്രീം കോടതി കേള്‍ക്കാന്‍ തുടങ്ങിയാല്‍, അത് ഒരുപാട് അധിക ബാധ്യത ഉണ്ടാക്കും’ കിരണ്‍ റിജിജു പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post നൂറാം ദിനം പിന്നിട്ട് ഭാരത് ജോഡോ യാത്ര
Next post നഗരസഭാ കത്ത് വിവാദം; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി