രഘുറാം രാജൻ ഭാരത് ജോഡോ യാത്രയിൽ ; പരിഹസിച്ച് ബിജെപി

മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിനെതിരെ വിമർശനവുമായി ബിജെപി. അടുത്ത മൻമോഹൻ സിംഗാകുമെന്ന് കരുതിയാണ് രഘുറാം രാജന്റെ നീക്കങ്ങളെന്നാണ് ബിജെപിയുടെ വിമർശനം. പിന്നാലെ ഭാവി ഇന്ത്യയുടെ സുരക്ഷയ്ക്കായാണ് യാത്രയെന്ന കുറിപ്പോടെ രാഹുലും രഘുറാം രാജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു.
രാജസ്ഥാനിലെ സവായ് മധോപൂരിലെത്തിയപ്പോഴാണ് രഘുറാം രാജൻ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ ചേർന്നത്. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കൂടുതൽ പേർ കൈകോർക്കുമ്പോൾ യാത്ര വിജയമാകുമെന്ന കുറിപ്പോടെ കോൺഗ്രസ് ഇരുവരുടെയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. സാമൂഹ്യമാധ്യമങ്ങളിൽ ഇത് ചർച്ചയായതോടെയാണ് ബിജെപി വിമർശനവുമായെത്തിയത്. രഘുറാം രാജൻ യാത്രയിൽ പങ്കെടുത്തതിൽ അത്ഭുതമില്ല, അടുത്ത മൻമോഹൻ സിംഗാകുമെന്നാണ് രഘുറാം രാജന്റെ പ്രതീക്ഷ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെകുറിച്ചുള്ള രഘുറാം രാജൻ്റെ അഭിപ്രായങ്ങൾ പുച്ഛിച്ച് തളണമെന്നും ഇത് അവസരവാദപരമെന്നുമാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published.

Previous post രാജ്യസഭയിൽ ബഹളം ; ലോക്സഭയിൽ നടപടികളോട് സഹകരിച്ച് പ്രതിപക്ഷം
Next post നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു ; കൂസലില്ലാതെ പ്രതി