
സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ല; പൊലീസ് റിപ്പോർട്ട് പുറത്ത്
മുന്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റെഫര്‍ റിപ്പോര്‍ട്ട് പുറത്ത്. ഭരണഘടനയെ അവഹേളിക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങളല്ല സജി ചെറിയാന്‍ എം.എല്‍.എ നടത്തിയത് മറിച്ച് വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. മാറി വരുന്ന ഭരണകൂടങ്ങള്‍ തൊഴിലാളിവര്‍ഗത്തെ ചൂഷണം ചെയ്യുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എന്നുമാണ് റെഫര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണച്ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്‍ റാവുത്തര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതിയില്‍ മുന്‍ മന്ത്രിക്ക് ക്ലീന്‍ ചീട്ട് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.