ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു, നായകൻ ശിവകാര്‍ത്തികേയൻ

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ശിവകാര്‍ത്തികേയൻ. ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറിലായിരുന്നു ടി നടരാജൻ ബൗളറായി അറങ്ങേറിയത്. സേലം സ്വദേശിയായ നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് ടീമിലെ താരമാണ്. ഇടംകയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ്. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‍സ് ഹൈദരബാദിന്റെ താരവുമായിരുന്നു ടി നടരാജൻ.

Leave a Reply

Your email address will not be published.

Previous post ചലച്ചിത്രമേളയ്ക്കിടെ പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെ കേസ്
Next post സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ല; പൊലീസ് റിപ്പോർട്ട് പുറത്ത്