‘കെ റെയിൽ വരില്ല, ശ്രമിച്ചാൽ തൃക്കാക്കര ആവർത്തിക്കും’; ക്യാംപയിനുമായി സിൽവർ ലൈൻ വിരുദ്ധ സമരസമിതി

തുടർ സമരം പ്രഖ്യാപിച്ച് സിൽവർ ലൈൻ വിരുദ്ധ സമരസമിതി. അടുത്ത നിയമസഭാ സമ്മേളന കാലത്ത് നിമയസഭ വളയുമെന്ന് കൺവീനർ രാജീവൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കോടി ആളുകൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നൽകും. പദ്ധതി പിൻവലിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണം. സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കണം. കേസുകൾ പിൻവലിക്കണം. എന്നിവയാണ് സമരസമിതിയുടെ ആവശ്യങ്ങൾ ,പദ്ധതി അടിച്ചേൽപ്പിച്ചാൽ തൃക്കാക്കര ആവർത്തിക്കു’മെന്ന കാമ്പയിൻ തുടങ്ങും. സർക്കാരിനെതിരെ ഒപ്പുശേഖരണം സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ നൽകിയ തത്വത്തിലുള്ള അനുമതി റദ്ദാക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റയിൽ മന്ത്രിക്ക് നിവേദനം നൽകും. കേസുകളിൽ ഭയപ്പെടില്ല. ജീവൻ കളയാൽ പോലും തയ്യാറായാണ് സമരത്തിനിറങ്ങുന്നത്. ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും സമരസമിതി വ്യക്തമാക്കി

Leave a Reply

Your email address will not be published.

Previous post ക്രൊയേഷ്യയെ തകർത്ത് അര്‍ജന്‍റീന ഫൈനലില്‍
Next post അര്‍ജന്‍റീനക്ക് വിജയാശംസകള്‍ നേര്‍ന്ന് മന്ത്രി ശിവന്‍കുട്ടി