
ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക്
തമിഴ്നാട്ടിൽ മുഖ്യമന്ത്രിയുടെ മകനും പാർട്ടി യുവജന വിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിനെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കും. ഡിഎംകെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന നടക്കുന്ന നാളെ, രാവിലെ 9.30ന് ആണ് സത്യപ്രതിജ്ഞ. നിലവിലുവള്ളരെ ഒഴിവാക്കാതെയാകും പുനഃസംഘടന. എന്നാൽ, ഏതാനും വകുപ്പുകൾ പുനഃക്രമീകരിക്കും.
ഉദയനിധിക്ക് യുവജനക്ഷേമം, കായിക വികസനം, പ്രത്യേക ക്ഷേമപദ്ധതി നടപ്പാക്കൽ എന്നീ വകുപ്പുകൾ ലഭിച്ചേക്കും.സർക്കാരിലും കുടുംബ വാഴ്ചയെന്ന ആക്ഷേപം ഒഴിവാക്കാനാണ് മകനെ സ്റ്റാലിൻ നേരത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത്.
അതേസമയം, നിർമാതാവും നടനുമായ ഉദയനിധി സിനിമയിലെ തിരക്കുകൾ മൂലം മന്ത്രിസഭാ പ്രവേശനം നീട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും വിലയിരുത്തപ്പെടുന്നു. കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്ക് – തിരുവല്ലിക്കേനിയുടെ എംഎൽഎയാണ് ഉദയനിധി.