പണം നിങ്ങളെ തേടിയെത്തും, പക്ഷേ മണിപ്ലാന്റ് നടുമ്പോള്‍ ഈ തെറ്റുകള്‍ അരുത് !

വീട്ടില്‍ മണി പ്ലാന്റ് നടുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ആളുകള്‍ കിടപ്പുമുറിയിലും ബാല്‍ക്കണിയിലുമൊക്കെ ഈ ചെടി നടാറുണ്ട്. മണി പ്ലാന്റ് ഉള്ള വീട്ടില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ മണി പ്ലാന്റ് നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ അത് നിങ്ങളെ ദോഷമായി ബാധിക്കാം.

ഈ ദിശയില്‍ മണി പ്ലാന്റ് നടരുത്

വാസ്തു ശാസ്ത്ര പ്രകാരം, വീടിന്റെ വടക്ക് കിഴക്ക് ദിശയില്‍ മണി പ്ലാന്റ് നടരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കുടുംബാംഗങ്ങളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കാം. ഈ ഒരു തെറ്റ് നിങ്ങളുടെ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, വരുമാന സ്രോതസ്സുകളെ ബാധിക്കുകയും ചെയ്യും. തെക്ക്-കിഴക്ക് ദിശയില്‍ മണി പ്ലാന്റ് നടുന്നതാണ് അഭികാമ്യം. ഇതിലൂടെ വീട്ടില്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും.

വള്ളികള്‍ തറയില്‍ തൂങ്ങരുത്

വാസ്തു പ്രകാരം മണി പ്ലാന്റിന്റെ വള്ളികള്‍ തറയിലേക്ക് വളരുന്നത് അഭികാമ്യമല്ല. മണി പ്ലാന്റിന്റെ വള്ളികള്‍ നിലത്തു തൊടുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് മണി പ്ലാന്റിനെ മുകളിലേക്ക് പടര്‍ത്തി വളര്‍ത്തുന്നത്.

മണി പ്ലാന്റ് ഉണങ്ങാന്‍ അനുവദിക്കരുത്

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മണി പ്ലാന്റ് ഉണങ്ങാന്‍ അനുവദിക്കകരുത്. അങ്ങനെയുണ്ടായാല്‍ വീട്ടില്‍ മോശം സമയം ആരംഭിച്ചുവെന്നാണ് പറയുക. മണി പ്ലാന്റിന്റെ ഇലകള്‍ ഉണങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. ഇത് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തെയും ദോഷകരമായി ബാധിക്കും.കടങ്ങള്‍ ഉണ്ടാകുകയും ചിലവുകള്‍ വര്‍ധിക്കുകയും ചെയ്യും.

ഈ സ്ഥലങ്ങളില്‍ മണി പ്ലാന്റ് നടരുത്

ചില പ്രത്യേക സ്ഥലങ്ങളില്‍ മണി പ്ലാന്റ് നടുന്നത് ഒഴിവാക്കണം.വാസ്തു പ്രകാരം ലക്ഷ്മി ദേവിയെ ആകര്‍ഷിക്കുന്ന ഈ ചെടി ഒരിക്കലും വീടിന് പുറത്ത് നടരുത്. വീടിന്റെ ശുചിമുറിക്ക് സമീപവും മണി പ്ലാന്റ് നടരുത്.

Leave a Reply

Your email address will not be published.

Previous post ‘മുന്‍ അനുഭവങ്ങളില്‍ നിന്ന് ചൈന പഠിച്ചു പക്ഷേ പ്രധാനമന്ത്രി..’; തവാങ് സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഒവൈസി
Next post ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക്