
വിരമിക്കാനൊരുങ്ങി നൈയ്മർ ?
രാജ്യാന്ത ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന നല്കി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മാര്‍. ക്വാര്‍ട്ടറില്‍ ഒരു തകര്‍പ്പന്‍ ഗോളടിച്ചിട്ടും ക്രൊയേഷ്യയോടു തോറ്റ് കണ്ണീരോടെ മൈതാനം വിട്ടതിനു പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് നെയ്മാര്‍ വിരമിക്കല്‍ സൂചന നല്‍കിയത്. വേദനാജനകമായ നിമിഷമാണെന്നും തിരിച്ചെത്തുന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്ന് നെയ്മാര്‍ പറഞ്ഞു.
‘ഞാന്‍ ദേശീയ ടീമിലേയ്ക്കുള്ള വാതിലുകള്‍ അടയ്ക്കുന്നില്ല, എന്നാല്‍ ടീമിലേക്ക് മടങ്ങുന്നതില്‍ 100 ശതമാനം ഉറപ്പില്ല. ബ്രസീല്‍ ടീമിനും എനിക്കും ഉചിതമായതെന്ത് എന്നതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്. ഇത് വേദനാജനകമായ ഒരു അവസ്ഥലാണ്, കഴിഞ്ഞ ലോകകപ്പിൽ സംഭവിച്ചതിനേക്കാൾ മോശമായ അവസ്ഥയാണിപ്പോൾ ടീം നന്നായി കളിച്ചു എന്നും സഹതാരങ്ങളെ കുറിച്ചോർത്തു അഭിമാനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു