
iffk 2022 : മഹേഷ് നാരായണൻ സംവിധാനം ചെയ്ത “അറിയിപ്പ് ” ശനിയാഴ്ച
മലയാളി സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മത്സരചിത്രം അറിയിപ്പിന്റെ ആദ്യ പ്രദർശനം ശനിയാഴ്ച. ലൊക്കാർണോ മേളയിൽ പ്രദർശിപ്പിച്ച ഈ ആദ്യ മലയാള ചിത്രം ടാഗോർ തിയേറ്ററിൽ ഉച്ച കഴിഞ്ഞു 2.30 നാണ് പ്രദർശിപ്പിക്കുന്നത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അറിയിപ്പ്. 1989 ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘പിറവി’ക്ക് ശേഷം അതായത് നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം 75-ാമത് ലൊക്കാര്‍ണോ അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ മത്സരിച്ച മലയാള സിനിമയാണ് ഇത്. ബുസാന്‍ ചലച്ചിത്രമേളയില്‍ ഏഷ്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാള സിനിമയുമാണ് അറിയിപ്പ്. ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലായിരുന്നു. ഗോവയിലും നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്
