
ആസ്തിയുടെ കണക്ക് പുറത്ത് വിട്ട് ബാല, നാണമില്ലേന്ന് ആരാധകരും
നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹവും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ മകളെ വിട്ട് തരാതെ അമൃത പറ്റിച്ചു എന്ന് വരെ ബാല ആരോപിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ രീതിയില്‍ ഗായിക പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത ശരിക്കും ഭാഗ്യവതിയാണെന്നാണ് ആരാധകരിപ്പോള്‍ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ ബാല ഉന്നയിച്ച ചില ആരോപണങ്ങളും അതിന് മുന്നോടിയായി ഉയര്‍ന്ന് വന്ന സംഭാഷണങ്ങളും വലിയ ചര്‍ച്ചയാവുകയാണ്. ആത്മാര്‍ഥ സുഹൃത്തായ ഉണ്ണി മുകുന്ദനെതിരെയാണ് ബാലയുടെ ആരോപണം. ഇതെല്ലാം നോക്കുമ്പോള്‍ അമൃത രക്ഷപ്പെട്ട് പോയതായിരുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.
പ്രശസ്തിയ്ക്ക് വേണ്ടിയാണോ ബാല ഇതൊക്കെ ചെയ്യുന്നത്? എന്നായിരുന്നു താരത്തോട് ഉയര്‍ന്ന് വന്ന ചോദ്യം. ഈ ചോദ്യം ഇഷ്ടപ്പെടാതെ ബാല വളരെ മോശമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്തു. ‘എന്നോട് ഇങ്ങനത്തെ മോശം ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങളാണോ എനിക്ക് പ്രശസ്തി ഉണ്ടാക്കി തരാന്‍ പോവുന്നത്? ഞാന്‍ രാജയാണ്. എനിക്ക് സിനിമ പോലും വേണ്ട. ഞാന്‍ കോടീശ്വരന്‍ ആണ്. എന്നോട് ഈ രീതിയില്‍ സംസാരിക്കരുതെന്നും..’ ബാല പറയുന്നു.
‘ഞാനും അമൃതയും പിരിഞ്ഞതാണ്. അതിന് ശേഷം എട്ട് വര്‍ഷം ഞാന്‍ ഒറ്റക്കാണ് ജീവിച്ചത്. ആ സമയത്ത് ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ. അത് കഴിഞ്ഞാണ് എലിസബത്ത് വന്നത്. പിന്നെയും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളായി. എന്തെങ്കിലും തെറ്റ് ചെയ്‌തോ ഇല്ല. ഇവളാണ് എന്റെ ഭാര്യ. എല്ലാ ആണുങ്ങളും അങ്ങനെയാണോ? ആണ്‍ ആണെങ്കില്‍ ആണ് ആയിരിക്കണമെന്ന്’, ബാല പറയുന്നു. അതല്ലാതെ ഗോപി മഞ്ജുരിയനെ (ഗോപി സുന്ദറിനെ) പോലെ ഒന്നും ആവരുതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.