വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ലൂയീസ് എൻറികെ

സ്പെയിൻ ദേശീയ ടീമിൽ നിന്ന് വേർപിരിഞ്ഞതിന് ശേഷം ലൂയിസ് എൻറികെ കളിക്കാർക്കും ആരാധകർക്കും വേണ്ടി വൈകാരിക വിടവാങ്ങൽ കത്ത് എഴുതി. പ്രീക്വാർട്ടറിൽ മൊറോക്കോയോട് പെനാൽറ്റിയിൽ തോറ്റതോടെയാണ് മുൻ ലോക ചാമ്പ്യന്മാർ 2022 ഫിഫ ലോകകപ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായത്.
ആദ്യ മത്സരത്തിൽ കോസ്‌റ്റാറിക്കയെ തകർത്ത് ലോകകപ്പ് ക്യാമ്പയിൽ ആരംഭിച്ച അവർ ജപ്പാനോട് ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റിരുന്നു. ഇതിന് പിന്നാലെ ലോകകപ്പിന് ശേഷം എൻറികെയുമായി വേർപിരിഞ്ഞതായി സ്‌പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യാഴാഴ്‌ച പ്രഖ്യാപിക്കുകയും ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ലൂയിസ് ഡി ലാ ഫ്യൂണ്ടെയെ നിയമിക്കുകയും ചെയ്‌തിരുന്നു.
ആരാധകർക്കും കളിക്കാർക്കും നന്ദി അറിയിച്ച എൻറികെ പുതിയ മാനേജർക്ക് എല്ലാ പിന്തുണയും ആവശ്യമാണെന്നും പറഞ്ഞു. ” ഇതെല്ലാം 4 വർഷം മുമ്പ് ആരംഭിച്ചു, സമയം എത്ര വേഗത്തിൽ കടന്നുപോയി. എന്നെ രണ്ട് തവണ തിരഞ്ഞെടുത്തവരോട് (പ്രസിഡന്റ് റൂബിയാലെസും സ്‌പോർട്‌സ് ഡയറക്‌ടർ മോളിനയും) എനിക്ക് വളരെ നന്ദിയുള്ളവനായിരിക്കാൻ മാത്രമേ കഴിയൂ” എൻറികെ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.

Previous post ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ സാബു എം ജേക്കബിനെതിരെ കേസ്
Next post സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്; സജി ചെറിയാന്റെ മന്ത്രിയാകുമോ എന്ന് ഇന്നറിയാം