ഷൈൻ ടോം ചാക്കോ നായകനായ ‘ലവ്’ തമിഴിലേക്ക് ; ടീസര്‍ എത്തി

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ‘ലവ്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ടീസർ റിലീസ് ചെയ്തു. ഭരത്, വാണി ഭോജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ.പി. ബാലയാണ്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയർ ആനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. പി.ജി. മുത്തയ്യയാണ് സംവിധാനം. സംഗീതം റോണി റാഫേൽ. എഡിറ്റിങ് അജയ് മനോജ്.

2021ൽ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം ‘ഉണ്ട’യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ഇത്

Leave a Reply

Your email address will not be published.

Previous post വിഴിഞ്ഞം സമരപ്പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും ; തുറമുഖ നിർമ്മാണം പുനരാരംഭിക്കുക ഇതിന് ശേഷം
Next post ഛത്രപതി ശിവജിയായി അ​ക്ഷയ് കുമാർ