
ഉമയ്ക്ക് പകരം രമ
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചപ്പോള്‍ത്തന്നെ നിയമസഭ സ്പീക്കര്‍ പാനല്‍ ചരിത്രം സൃഷ്ടിക്കുകയാണ്. സമ്മേളനത്തില്‍ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭ നിയന്ത്രിക്കേണ്ട ചെയര്മാൻമാരുടെ പാനല്‍ പ്രഖ്യാപിച്ചപ്പോൾ പാനലില്‍ മുഴുവന്‍ പേരും സ്ത്രീകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. താത്കാലിക സ്പീക്കര്‍മാരുടെ പാനലില്‍ മൂന്ന് വനിതാ അംഗങ്ങളാണ് ഉള്ളത്. ഭരണപക്ഷത്തുനിന്ന് രണ്ടുപേരും പ്രതിപക്ഷത്തുനിന്ന് ഒരാളും അടങ്ങിയതാണ് പാനല്‍. ഭരണപക്ഷത്തുനിന്നും യു പ്രതിഭ, സികെ ആശ എന്നിവരാണ് സ്പീക്കർമാരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പ്രതിപക്ഷത്തുനിന്നും കെകെ രമയും സ്പീക്കർ പട്ടികയിലെത്തി. കേരള ഭരണ ചരിത്രത്തിൽ ഇതാദ്യമായാണ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കാനുള്ള പാനലിലെ മുഴുവന്‍ അംഗങ്ങളും വനിതകളാകുന്നത്.