
സജി ചെറിയാൻ വീണ്ടും മന്ത്രി ?
ഭരണഘടനയെ വിമർശിച്ചതിനെ തുടർന്ന് രാജിവക്കേണ്ടിവന്ന മന്ത്രി സജി ചെറിയാനെ വീണ്ടും മന്ത്രി സഭയിൽ തിരിച്ചെത്തിക്കാൻ ശ്രമം. സജി ചെറിയാൻ ഉൾപ്പെട്ട കേസ് അവസാനിപ്പിക്കാനുള്ള നിയമോപദേശത്തിന്റെ വിശദാംശങ്ങൾ ചേർത്തുള്ള അപേക്ഷ തിങ്കളാഴ്ച തിരുവല്ല ഡി.വൈ.എസ്.പി
തിരുവല്ല ഒന്നാം ക്ലാസ് ജൂഡിഷൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.കേസ് തെളിയിക്കാൻ കഴിയില്ല എന്നും ഭരണഘടനയെ വിമർശിക്കാൻ പൗരൻ എന്ന നിലയിൽ അവകാശമുണ്ട് എന്നുമാണ് ജില്ലാ ഗവ:പ്ലീഡർ എ.സി ഈപ്പൻ നിയമോപദേശം നൽകിയിരിക്കുന്നത്. ഇതോയാണ് സജി ചെറിയാന് മന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്. സജി ചെറിയാൻ രാജിവച്ചു എങ്കിലും പകരം മന്ത്രിയെ നിയമിക്കണ്ട എന്നായിരുന്നു സി പി എം തീരുമാനം