സസ്യ ശാസ്ത്രജ്ഞ ജാനകി അമ്മാളുടെ ജീവചരിത്രം ഇംഗ്ലീഷിൽ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സസ്യശാസ്ത്രജ്ഞയായ  ഇ.കെ.ജാനകി അമ്മാളെക്കുറിച്ച് നിര്‍മ്മലാ ജെയിംസ് ഇംഗ്‌ളീഷില്‍ രചിച്ച (ഇ.കെ.ജാനകിഅമ്മാള്‍, ലൈഫ് ആന്റ് സയന്റിഫിക് കോണ്‍ട്രിബ്യൂഷന്‍സ്)  ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്തു. ജാനകി അമ്മാള്‍ ജോലിചെയ്തിരുന്ന ഷുഗര്‍ ബ്രീഡിംഗ്  ഇന്‍സ്റ്റിറ്റ്യൂട്ട്  മുന്‍ ഡയറക്ടര്‍ ഡോ. എന്‍. വിജയന്‍ നായര്‍ ഓണ്‍ലൈന്‍ ആയി പ്രകാശനം ചെയ്തത്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഡീനും ശാസ്ത്രജ്ഞനുമായ ഡോ. അലക്‌സ് പി. ജെയിംസ് പുസ്തകം പരിചയപ്പെടുത്തി. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ്  ചെയര്‍മാന്‍ പ്രൊഫ. വി. കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജാനകി അമ്മാളിന്റെ ഗവേഷക വിദ്യാര്‍ഥികള്‍ ആയിരുന്ന ഡോ.വില്യം ജെബേദസ്, ഡോ. സക്കറിയ എബ്രഹാം, ജാനകി അമ്മാളിന്റെ നാലാം തലമുറക്കാരി  സല്‍മ ഹരിദാസ്, ലണ്ടനിലെ ജോണ്‍ ഇന്‍സ് ഹോട്ടിക്കള്‍ച്ചര്‍  ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡെയില്‍ സാന്‍ഡേഴ്‌സ്, ശാസ്തരജ്ഞരായ രാസപ്പ വിശ്വനാഥന്‍, ആതിര സാഹൂ, സി.ആര്‍ മഹേഷ്, കടക്കല്‍ രമേശ് എന്നിവര്‍  ആശംസകള്‍ നേര്‍ന്നു. നിര്‍മ്മലാ ജെയിംസ് നേരത്തെ മലയാളത്തിലും ഇ.കെ.ജാനകി അമ്മാളെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 

Leave a Reply

Your email address will not be published.

Previous post ജനപങ്കാളിത്തതോടെ ഡീജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തുമെന്ന് മന്ത്രി കെ. രാജൻ
Next post സജി ചെറിയാൻ വീണ്ടും മന്ത്രി ?