പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോയെന്ന് പരിശോധിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്‌സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ റാബിസിൽ അത്യപൂർവമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരിൽ വാക്‌സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം (കംപ്‌ളീറ്റ് ജീനോമിക് അനാലിസിസ്) പൂന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post മൽസ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കും: മുഖ്യമന്ത്രി
Next post കെഎസ്ആർടിസിയിൽ ഇനി ചില്ലറ പ്രശ്‌നമില്ല: ട്രാവൽ കാർഡ് പുറത്തിറക്കി കെഎസ്ആർടിസി