
എം. ബി രാജേഷ് സ്പീക്കർ പദവി രാജിവെച്ചു.
തിരുവനന്തപുരം: എം. ബി രാജേഷ് സ്പീക്കർ പദവി രാജിവെച്ചു. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറി ആയി ചുമതല ഏറ്റതിനെ തുടർന്ന് ഒഴിവു വന്ന മന്ത്രി സ്ഥാനത്തേക്ക് സ്പീക്കർ എം ബി രാജേഷിനെ നിയോഗിച്ചതിനെ തുടർന്നാണ് സ്പീക്കർ പദവി രാജിവെച്ചത്. എം. ബി രാജേഷിന് പകരം എ.എൻ ഷംസീർ സ്പീക്കർ ആകും. എം വി ഗോവിന്ദൻ മാസ്റ്റർ ഉടൻ മന്ത്രി സ്ഥാനം രാജി വയ്ക്കും
എം ബി രാജേഷ് സ്പീക്കർ സ്ഥാനത്തു മികച്ച പ്രകടനം ആണ് കാഴ്ച വച്ചിരുന്നത്. അദ്ദേഹം മന്ത്രി ആകുന്നതോടെ പകരം സ്പീക്കർ ആകുന്ന ഷംസീർ സിപിഎം ന്റെ യുവ നിരയിലെ ശ്രദ്ധേയനായ നേതാവാണ്. രണ്ടാം തവണ ആണ് ഷംസീർ എം.എൽ. എ ആകുന്നത്.
രാജേഷ് ലോക്സഭയിലാണ് കൂടുതൽ പ്രവർത്തിച്ചിരുന്നത്. മികച്ച പാർലമെൻ്റേറിയൻ എന്ന നിലയിൽ പേരെടുത്തിരുന്നു. നിയമ സഭാ രംഗത്തു അദ്ദേഹം ആദ്യമായിരുന്നു. എങ്കിലും മികച്ച സ്പീക്കർ എന്ന അംഗീകാരം അദ്ദേഹം നേടി എടുത്തിരുന്നു. ഭരണ രംഗത്തു രാജേഷ് പുതു മുഖമാണ്. കാര്യങ്ങൾ ആഴത്തിൽ പഠിക്കുന്ന ആൾ എന്ന നിലയ്ക്കും രാജേഷ് ശ്രദ്ധേയനാണ്.