
കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു
കോഴിക്കോട്: കെഎസ്ആർടി ജീവനക്കാർക്ക് മുടങ്ങിയ ശമ്പള വിതരണം ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് ശമ്പളവിതരണം നടക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വീതമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയുടെ പ്രേശ്നങ്ങളെ കുറിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയോട് ചർച്ച നടത്തും. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജീവനക്കാർക്ക് കൂപ്പൺ അടിച്ചേൽപ്പിക്കില്ലെന്നും താൽപര്യം ഉള്ളവർ വാങ്ങിയാൽ മതിയെന്നും ആന്റണി രാജു അറിയിച്ചു. എന്നാൽ കോഴിക്കോട്, ഗ്രാമവണ്ടി ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ആന്റണി രാജുവിന് നേരെ വാൻ പ്രതിഷേധമാണ് ഐഎൻടിയുസി, എസ്‍ടിയു പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായത്.പ്രതിഷേധക്കാർ മന്ത്രിയുടെ വാഹനം തടഞ്ഞു.