അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് അസമിൽ മദ്രസ പൊളിച്ചുനീക്കി

തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധം ആരോപിച്ച് അസമിലെ ബോൺഗൈഗാവോനിലുള്ള മദ്രസ പൊളിച്ചുനീക്കി. ബംഗ്ലാദേശിലെ ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസ പൊളിച്ചുനീക്കിയത്. അറസ്റ്റിലായവർക്ക് മദ്രസയുമായി ബന്ധമുള്ളതായി പൊലീസ് പറയുന്നു. ഭീകരവാദ ബന്ധം ആരോപിച്ച് അസമിൽ പൊളിക്കപ്പെടുന്ന മൂന്നാമത്തെ മദ്രസയാണ് ഇത്.

ഓഗസ്റ്റ് 26ന് അറസ്റ്റിലായ ഹഫീസുർ റഹ്മാൻ മദ്രസയിലെ അധ്യാപകനാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഓഗസ്റ്റ് 21ന് അറസ്റ്റിലായ രണ്ട് ഇമാമുമാരാണ് ഹഫീസുർ റഹ്മാനെപ്പറ്റി വിവരം നൽകിയത്. മദ്രസയിലെ 200ലധികം വിദ്യാർത്ഥികളെ ഒഴിപ്പിച്ച് വീടുകളിലേക്കോ സമീപത്തുള്ള മറ്റ് മദ്രസകളിലേക്കോ മാറ്റി.

Leave a Reply

Your email address will not be published.

Previous post പ്രിയ വർഗീസിന് തിരിച്ചടി; ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി
Next post പരിമിതികളെ മറികടന്ന വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ : എം ബി രാജേഷ്