ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർ മരണപ്പെട്ടു

ഇടുക്കി: കുടയത്തൂരില്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിൽ ഉരുള്‍പൊട്ടി.ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 5 പേര് മരിച്ചു. ചിറ്റടിച്ചാൽ സ്വദേശി സോമനും കുടുംബങ്ങളുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കാണാതായവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. ഇവിടെ ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published.

Previous post എം.വി.​ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി
Next post 95ലും തളരാതെ ഒരു മനുഷ്യൻ