
വിഴിഞ്ഞം സമരക്കാരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണ് തെറ്റ്: ഇ പി ജയരാജന്
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്.
വിഴിഞ്ഞം സമരം മുന്‍കൂട്ടി തയാറാക്കിയതാണെന്നും സമരം നടത്തുന്നവര്‍ വിഴിഞ്ഞത്തുകാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണ് തെറ്റ്ന്ന് ജയരാജന് ചോദിച്ചു. തുറമുഖ നിര്‍മ്മാണം മൂലം വിഴിഞ്ഞത്ത് തീരശോഷണമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും അദ്ദേഹം പിന്തുണച്ചു.
സമരം നടത്തുന്നവരില്‍ പുറത്തുനിന്നുള്ള ആളുകളുണ്ടെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇ പി ജയരാജന് പറഞ്ഞു.