ഓണം സഹകരണ വിപണി സംസ്ഥാനതല ഉദ്ഘാടനം 29ന്

തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 29 വൈകിട്ട് ആറിന് തിരുവനന്തപുരം സ്റ്റാച്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.

ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെയാണ് വിപണി പ്രവർത്തിക്കുക. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിക്കുന്ന വിലക്ക് സഹകരണ വിപണിയിൽ ലഭ്യമായിരിക്കും. കൂടാതെ മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Previous post ഇനി ആകാശപാതയിലൂടെ കാഴ്ച്ചകൾ കണ്ട് റോഡ് മുറിച്ചുകടക്കാം
Next post വി​ഴി​ഞ്ഞം സ​മ​രം മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ​ത് : മു​ഖ്യ​മ​ന്ത്രി