
മധുവധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി: നീതി കിട്ടുമെന്ന് മധുവിന്റെ അമ്മ
പാലക്കാട്: അട്ടപ്പാടിയിലെ മധുവധക്കേസില്‍ 12 പ്രതികളുടെയും ജാമ്യം മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതിറദ്ധാക്കി .പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി നടപടി. ഇത് സാധൂകരിക്കുന്ന തെളിവുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. നീതികിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മധു വധക്കേസിലെ 12 പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. പ്രതികളില്‍ ചിലര്‍ 63 തവണ സാക്ഷികളെ ഫോണില്‍ വിളിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. കേസിൽ 15 സാക്ഷികളെ വിസ്തരിച്ചതില്‍ 13 പേരും കൂറു മാറിയിരുന്നു. ഇനി വിസ്തരിക്കാനിരിക്കുന്ന സാക്ഷികളെയും സ്വാധീനിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
കഴഞ്ഞ 4 വർഷമായി പ്രതികൾ പുറത്തുണ്ടെന്നും അവർ സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വധിച്ചു. പ്രതിപട്ടികയിലെ 3 പേർ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരായതെന്നും ഹാജരാകാത്തവർക്ക് വാറന്റ് ഇഷ്യൂ ചെയ്തിട്ടുണ്ട് .