സർവകലാശാലകളിലെ മൂന്നു വർഷത്തെ നിയമങ്ങൾ അന്വേഷിക്കും: ഗവർണ്ണർ

ന്യൂഡൽഹി: കേരള സർവകലാശാലകളിലെ നിയമനങ്ങളിൽ അന്വേഷണം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ മൂന്ന് വർഷമായി നടന്ന നിയമനങ്ങളിലാകും അന്വേഷണം ഉണ്ടാവുക.കണ്ണൂർ സർവ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറുടെ റാങ്ക് പട്ടികയിൽ  ഒന്നാം റാങ്ക് നൽകിയിട്ടുള്ള  പ്രിയ വർഗീസിന്റെ നിയമനത്തെകുറിച്ചുള്ള ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം.

കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ അംഗത്തെപ്പോലെയാണെന്നും ഗവർണ്ണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂർ സർവകലാശാലയ്ക്ക് പുറമെ കേരളത്തിലെ എല്ലാ സർവകശാലകളിലും കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ പ്രധാനമായും നടന്ന നിയമങ്ങളിൽ എത്ര ബന്ധു നിയമനങ്ങൾ, അവ ഏതൊക്കെ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായി അന്വേഷണം നടത്തും. നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. കണ്ണൂർ വൈസ് ചാന്‍സ്‌ലര്‍പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡർ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച രീതിയിലല്ല പ്രവർത്തനം. പ്രിയ വർഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിലെഎഡ്യുക്കേഷൻ സിസ്റ്റം മികച്ചതാണെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ മികച്ച വിദ്യാർഥികളൊക്കെ കേരളത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നതെന്നും പറഞ്ഞു. ഇതിന് കാരണം കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണെന്നും ഇതൊരിക്കലും താൻ അനുവദിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous post വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്നു
Next post മ​ധു​വ​ധ​ക്കേ​സി​ല്‍ 12 പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി: നീതി കിട്ടുമെന്ന് മധുവിന്റെ അമ്മ