വിഴിഞ്ഞം തുറമുഖം: നാലാം ദിവസവും തുടരുന്ന പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ചർച്ച ഇന്ന് 4 മണിക്ക് നടക്കും. ബാറിക്കോഡുകൾ തകർത്ത പ്രതിഷേധക്കാർ തുറമുഖ നിർമാണം തടസപ്പെടുത്തിയിരുന്നു. പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് സർക്കാർ പ്രതിഷേധക്കാരുടെ ചർച്ചക്കൊരുങ്ങിയത്. വിവിധ പ്രതിഷേധ നേതാക്കളുമായി ഇന്ന് സർക്കാർ ചർച്ച നടത്തും.

പ്രതിഷേധക്കാർ തുറമുഖ നിർമാണ പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചുവെങ്കിലും പോ​ലീ​സ് സ​മ​ര​ക്കാ​രെ ആ​രെ​യും ത​ട​യാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. പ്ര​കോ​പ​നം സൃ​ഷ്ടി​ക്കേ​ണ്ട എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. തു​റ​മു​ഖം പൂ​ർ​ണ​മാ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കൈ​യ​ട​ക്കി​യ നി​ല​യി​ലാ​ണ്. ത​ടി​ച്ചു കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ൻ​പി​ൽ പോ​ലീ​സ് നി​സ​ഹാ​യ​രാ​ണ്.

അ​ന്താ​രാ​ഷ്‌​ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ തീ​ര​ശോ​ഷ​ണം മൂ​ലം വീ​ടും തൊ​ഴി​ലും ന​ഷ്ട​മാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ചെ​യ്യു​ന്ന​ത്.

Leave a Reply

Your email address will not be published.

Previous post കോവിഡ് രോ​ഗികൾ വർധിക്കുന്നു; രോഗികളിൽ കൂടുതലായി കാണുന്ന ലക്ഷണങ്ങൾ നെഞ്ചു വേദനയും വയറിളക്കവും
Next post സിവിക് ചന്ദ്രൻ്റെ ജാമ്യം റദ്ദാക്കാന്‍ ഹർജി സമർപ്പിച്ച് സര്‍ക്കാര്‍