ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. എം. സത്യന്‍ ചുമതലയേറ്റു.

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളെജിലെ മലയാളം വിഭാഗം മുന്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. എം. സത്യന്‍ ചുമതലയേറ്റു. തിരുവനന്തപുരം നളന്ദയിലുള്ള ആസ്ഥാന ഓഫീസിലെത്തിയ ഡയറക്ടറെ ജീവനക്കാർ സ്വീകരിച്ചു. ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് ജീവനക്കാരുടെ കൂട്ടായപ്രവര്‍ത്തനത്തിലൂടെ മികച്ച ഗവേഷണസ്ഥാപനമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എത്രയുംവേഗത്തില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രസ് കെട്ടിടത്തിന്റെ നിര്‍മാണം, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള ഗവേഷണ ലൈബ്രറിയുടെ നിര്‍മാണം, സമഗ്രമായ വെബ്‌പോര്‍ട്ടല്‍ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ഊര്‍ജ്ജിതശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. എം.സത്യന്‍ കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൌണ്‍സില്‍ അംഗം, പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ഫാക്കല്‍ട്ടി അംഗം, സ്റ്റിയറിംഗ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായിരുന്നു. സര്‍ക്കാര്‍ കോളെജ് അധ്യാപകരുടെ സംഘടനയായ എ.കെ.ജി.സി.ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

Leave a Reply

Your email address will not be published.

Previous post കൊവിഡ് വേർപെടുത്തിയ മനുഷ്യരെ ഓണം ചേർത്തു നിർത്തും:മുഹമ്മദ് റിയാസ്
Next post കോവിഡ് രോ​ഗികൾ വർധിക്കുന്നു; രോഗികളിൽ കൂടുതലായി കാണുന്ന ലക്ഷണങ്ങൾ നെഞ്ചു വേദനയും വയറിളക്കവും