വന സംരക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

ആധുനിക സൗകര്യങ്ങളുള്ള റെയിഞ്ച് ഓഫീസുകളും ഫോറസ്റ്റ് സ്റ്റേഷനുകളും സജ്ജീകരിച്ചു കൊണ്ട് വനംവകുപ്പിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ . ഇതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ആറു വർഷത്തിനിടെ 90 ലധികം ഫോറസ്റ്റ് സ്റ്റേഷനുകൾ തയ്യാറാക്കുന്നതിനും റെയിഞ്ച് ഓഫീസുകളുടെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുളത്തൂപ്പുഴ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് മന്ദിരത്തിന്റെയും കുളത്തൂപ്പുഴ ഡിപ്പോ റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പി.എസ്. സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായിരുന്നു. പി.സി.സി.എഫ് മാരായ ഡി. ജയപ്രസാദ്, നോയൽ തോമസ്, ഇ. പ്രദീപ് കുമാർ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous post പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: പുനർമൂല്യ നിർണയത്തിന് അപേക്ഷ 23വരെ
Next post ആപ്പ് എത്തീല : വഴിയിലാണ് കേരള സവാരി