വിഴിഞ്ഞം തുറമുഖത്തിനെതിരെ മൽസ്യത്തൊഴിലാളികളുടെ സമരം രണ്ടാം ദിവസവും തുടരുന്നു

തിരുവനന്തപുരം:​ ല​ത്തീ​ന്‍ അ​തി​രൂ​പ​തയുടെ നേ​തൃ​ത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിനെതിരെ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ സ​മ​രം ര​ണ്ടാം ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു. വി​ഴി​ഞ്ഞം മു​ല്ലൂ​രി​ലു​ള്ള തു​റ​​മു​ഖ ക​വാ​ടം ഉ​പ​രോ​ധി​ച്ചാ​ണ് സ​മ​രം.

പു​തി​യ​തു​റ, പൂ​വാ​ര്‍ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന് സ​മ​രം ന​യി​ക്കു​ക. 31-ാം തീ​യ​തി വ​രെ സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച ക​ര​മാ​ര്‍​ഗവും, ക​ട​ല്‍​മാ​ര്‍​ഗവും തു​റ​മു​ഖ നി​ര്‍​മ്മാ​ണം ത​ട​സ​പ്പെ​ടു​ത്താ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണം നി​ര്‍​ത്തി​വെ​ച്ച് കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തു​ക, പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ക, അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക, തീ​രശോ​ഷ​ണം ത​ട​യാ​ന്‍ ന​ട​പ​ടി എ​ടു​ക്കു​ക തു​ട​ങ്ങി ഏ​ഴ് ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ലാ​ഘ​വ​ത്തോ​ടെ കാ​ണു​ന്നു എ​ന്ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ യൂ​ജി​ന്‍ പെ​രേ​ര ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​ സൂ​ച​ക​മാ​യി ചൊവാഴ്ച രാ​വി​ലെ ല​ത്തീ​ന്‍ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ പ​ള്ളി​ക​ളി​ലും ക​രി​ങ്കൊ​ടി ഉ​യ​ര്‍​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published.

Previous post ഭരണഘടന സംരക്ഷിക്കൽ സാമൂഹിക നീതി സംരക്ഷിക്കലെന്ന് മുഖ്യമന്ത്രി
Next post ‘ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രമാണ് പരാതിക്കാരി ധരിച്ചത്’; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി