ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം : ആഘോഷത്തിന്റെ നിറവിൽ രാജ്യം

ന്യൂ ഡൽഹി: ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം. ഇന്ന് രാവിലെ 7.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.

ചെങ്കോട്ടയിൽ എൻസിസിയുടെ സ്‌പെഷ്യൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി സെറിമോണിയൽ 21-ഗൺ സല്യൂട്ടിന് തദ്ദേശീയമായി നിർമിച്ച ഹോവിറ്റ്‌സർ തോക്കുകളാണ് ഉപയോഗിച്ചത്. ഡിആർഡിഒ വികസിപ്പിച്ച അഡ്വാൻസ്ഡ് ടോഡ് ആർടില്ലറി ഗൺ സിസ്റ്റം പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്.

ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് ആണെന്നും ഭാഷയിലേയും പ്രവൃത്തിയിലേയും സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്നും നരേന്ദ്ര മോഡി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post മനോജ് എബ്രഹാം ഉൾപ്പെടെ കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ്
Next post സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി സെൻട്രൽ സ്‌റ്റേഡിയത്തിൽ പതാക ഉയർത്തി