ഗവര്‍ണ്ണര്‍ ബോധപൂര്‍വ്വം കൈവിട്ട കളി കളിക്കുന്നു. ഗവര്‍ണ്ണറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധം: കോടിയേരി

ഗവര്‍ണ്ണര്‍ കൈവിട്ട കളി മന:പ്പൂര്‍വ്വം കളിക്കുകയാണെന്ന് സി പി എം സംസസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി എം സംസഥാന കമ്മിറ്റിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായ വിമര്‍ശനങ്ങളെ ഗൗരവത്തില്‍ എടുക്കുമെന്നും മന്ത്രിമാര്‍ക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് അംഗങ്ങള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തില്‍ ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിക്കെതിരേയുള്ള നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ശ്രമം. ഇ.ഡിയെ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരണം അട്ടിമറിച്ചത്. അത് കേരളത്തിലും പയറ്റാനാണ് ശ്രമം.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ല്ല നി​ല​യി​ലാ​ണ് മു​ന്നോ​ടു ​പോ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് കൂ​ടു​ത​ലാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ല. അ​തി​നാ​ൽ മാ​ധ്യ​മ രം​ഗ​ത്ത് സി​പി​എം കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തുമെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post കെ ​എ​സ് ആര്‍ ടി സിയില്‍ ശംബളം രണ്ടു ദിവസത്തിനകമെന്ന് മന്ത്രി. അതേസമം ജൂലൈ മാസത്തിലെ ശംബളം നല്‍കുന്നതിന് സാവകാശം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി കോടതിയില്‍
Next post വീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി