കെ ​എ​സ് ആര്‍ ടി സിയില്‍ ശംബളം രണ്ടു ദിവസത്തിനകമെന്ന് മന്ത്രി. അതേസമം ജൂലൈ മാസത്തിലെ ശംബളം നല്‍കുന്നതിന് സാവകാശം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി കോടതിയില്‍

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ര​ണ്ട് ദി​വ​സ​ത്തി​ന​കം കൊ​ടു​ത്തു​തീ​ര്‍​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആന്‍റ​​ണി രാ​ജു പറഞ്ഞു. ഇ​ന്നും നാ​ളെ​യു​മാ​യി ശ​മ്പ​ളം കൊ​ടു​ത്തു തീ​ര്‍​ക്കും. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ല​ഭി​ച്ചെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു.

വ​രു​മാ​ന​മു​പ​യോ​ഗി​ച്ച് മാ​ത്രം ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം കൊ​ടു​ക്കാ​നാ​കില്ല. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ട്രേ​ഡ് യൂ​ണിയനുക​ളു​മാ​യി ഈ ​മാ​സം 17 ന് ​ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ആന്‍റണി രാജി പറഞ്ഞു.

അതേസമം ജൂലൈ ശംബളം നല്‍കുന്നതിന് സാവകാശം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി കോടതിയില്‍. കണ്ടക്ടര്‍ ഡ്രൈവര്‍ തസ്തികകളിലുള്ളവര്‍ക്ക് ശംബളം നല്‍കുന്നതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവച്ച ഇടക്കാല ഉത്തരവില്‍ എല്ലാമാസവും അഞ്ചാം തീയതിക്കു മുന്‍പ് ശംബളം നല്‍കണം എന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ജൂലൈ മാസത്തിലെ ശംബളം നല്‍കാന്‍ ഫണ്ടില്ലെന്നും 10 ദിവസത്തെ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ എസ് ആര്‍ ടി സി ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്
Next post ഗവര്‍ണ്ണര്‍ ബോധപൂര്‍വ്വം കൈവിട്ട കളി കളിക്കുന്നു. ഗവര്‍ണ്ണറുടെ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധം: കോടിയേരി