
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആശാ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിന് കൈമാറി. നെഫ്രോളജി, യൂറോളജി വിഭാഗം മേധാവികൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
വൃക്കയെത്താൻ വൈകിയതല്ല മരണകാരണം, നെഫ്രോളജി വകുപ്പ് മേധാവി ചുമതല കൃത്യമായി നിർവഹിച്ചില്ല, ശസ്ത്രക്രിയയ്ക്ക് നിർദേശം നൽകിയതിൽ വീഴ്ചയുണ്ടായി തുടങ്ങിയവയാണ് പരാമര്‍ശങ്ങള്‍. വകുപ്പ് മേധാവികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാർശ ചെയ്യുന്നുണ്ട്.
ആലുവയിൽ നിന്ന് മൂന്ന് മണിക്കൂർകൊണ്ട് വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയ തുടങ്ങാന്‍ വീണ്ടും മൂന്ന് മണിക്കൂർ വൈകിയതും വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രിയിൽ എത്തിച്ചയുടനേ ജീവനക്കാർ അല്ലാത്തവർ അകത്തേക്ക് എടുത്തുകൊണ്ട് ഓടിയതുൾപ്പടെയുള്ള സംഭവങ്ങള്‍ നേരത്തെ വിവാദമായിരുന്നു.