
സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ആക്രമണം നടന്ന സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തി.
സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ജവാൻ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. അതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം നാലായി.
അക്രമികള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നുള്ള നിന്നുള്ള പിന്തുണ ഉണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സൈനിക ക്യാമ്പുകളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.