
നിതീഷ് കുമാർ രാജിവച്ചു
പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ട് തന്റെ രാജിക്കത്ത് കൈമാറി. സഖ്യകക്ഷിയായ ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. 4 മണിയോടെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ് ഗവര്‍ണര്‍ക്കു മുന്നില്‍ രാജി സമര്‍പ്പിക്കാന്‍ നിതീഷ് എത്തിയത്. 160 എംഎൽഎമാരുടെ പിന്തുണ അറിയിച്ചുള്ള കത്തും നിതീഷ് കുമാര്‍ ഗവർണർക്ക് കൈമാറിയിട്ടുണ്ട്.
എൻ.ഡി.എ സംഖ്യം പിരിഞ്ഞ നിതീഷിന് ആർ ജെ ഡിയും കോൺഗ്രസും ഇടതുപാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നാണ് സൂചന. നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രി.